എം.സി.റോഡിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

IMG_05052022_122150_(1200_x_628_pixel)

എം.സി.റോഡിൽ ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

തിരുവനന്തപുരത്തുനിന്ന് സുൽത്താൻബത്തേരിക്കു പോകുകയായിരുന്നു ബസ്. കാർ തിരുവനന്തപുരം ഭാഗത്തേക്കും. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!