തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കും.
ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ എത്തിത്തുടങ്ങിയതോടെ തിരുവനന്തപുരം നഗരം ഭക്തിയുടെയും ആഘോഷത്തിൻ്റെയും നിറവിലാണ്
രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. രാവിലെ ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ തുടങ്ങും.
9.45ന് ക്ഷേത്രത്തിൽ അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും. ഇതോടെ തലസ്ഥാന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയാറാക്കും. ഉച്ചകഴിഞ്ഞ് 2.15നാണ് നിവേദ്യ സമർപ്പണം.