കിളിമാനൂർ: ചെങ്കിക്കുന്നിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി (58) മകൻ അഖിൽ കണ്ണൻ (32) എന്നിവരാണ് മരിച്ചത്.
നാരായണൻ പോറ്റിയെന്നയാളുടെ ഉടമസ്ഥതയിലുള്ള മരച്ചീനി കൃഷി നടത്തിയിരുന്ന പുരയിടത്തിൽ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതിവേലിയിൽ നിന്നാണ് ഷോക്കേറ്റത്.
ഇന്നലെ രാത്രിയോടെ അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.