വെഞ്ഞാറമൂട് ഇന്നര്‍ റിംഗ് റോഡ് ഉദ്ഘാടനം ചെയ്തു

IMG_20260309_235118_(1200_x_628_pixel)

തിരുവനന്തപുരം:നിര്‍മാണം പൂര്‍ത്തിയായ വെഞ്ഞാറമൂട് ഇന്നര്‍ റിംഗ് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്ദ് റിയാസ് ഓൺലൈനായി നിര്‍വഹിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്നും 9.9 കോടി രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണത്തിനായി സ്ഥലം ഏറ്റെടുത്തത്. 6.35 കോടി രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്.

കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിന് വളരെയേറെ മുന്നേറ്റം നൽകിയ സർക്കാരാണ് നമ്മുടേത്. ഈ മുന്നേറ്റത്തിന് കിഫ്ബി വഹിച്ച പങ്ക് വലുതാണെന്ന് മന്ത്രി പറഞ്ഞു. ഈ വികസന നയമാണ് കേരളത്തിന് വേണ്ടതെന്നും അതിന് കേരള ജനത ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

റോഡ് പൂര്‍ത്തിയായതോടെ വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതകുരുക്കിന് ഇതോടെ പരിഹാരമാകും. യോഗത്തിൽ ഡി.കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular