തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 24ന് ആരംഭിക്കുന്ന പൈങ്കുനി ഉത്സവത്തിന് കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഏറ്റുവാങ്ങി.
ജയിലിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ബിനോദ് ജോർജിന്റെ നേതൃത്വത്തിൽ ജോയിന്റ് സൂപ്രണ്ട് അഖിൽ എസ്.നായരിൽ നിന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.ജി.ശ്രീഹരി ഏറ്റുവാങ്ങി.
ക്ഷേത്രം ജീവനക്കാരൻ കൃഷ്ണകുമാർ.ബി,ജയിൽ ഉദ്യോഗസ്ഥരായ കിച്ചു,ബിജുകുമാർ,സൂരജ്,ജോസ് വർഗീസ്,സജി,കിഷോർ,നിതീഷ്,ബാലകൃഷ്ണൻ,മനോജ്,പ്രദീപ്,റീഷ്,മഹേഷ് എന്നിവർ പങ്കെടുത്തു.
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്.ഒരു