തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്ച് 29വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ പരിശീലന കേന്ദ്രത്തിലും ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 പൂരിപ്പിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പരിശീലനത്തിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പോളിംഗും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടും മൂന്നും ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ ഈ ഉദ്യോഗസ്ഥർക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന ഏതെങ്കിലും പരിശീലന കേന്ദ്രത്തിൽ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കാവുന്നതാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.