നിശാഗന്ധിയിൽ സ്വീപിന്റെ മൈമും പപ്പറ്റ് ഷോയും

IMG_20260328_095842_(1200_x_628_pixel)

തിരുവനന്തപുരം:വോട്ടിംഗ് പ്രചാരണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപ് നിശാഗന്ധിയിൽ മൈമും പപ്പറ്റ് ഷോയും സംഘടിപ്പിച്ചു.

ഡയോസ്‌കോറസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമമും”എന്റെ വോട്ട് എന്റെ അഭിമാനം” എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടുള്ള സുനിൽ പട്ടിമറ്റത്തിന്റെ പപ്പറ്റ് ഷോയും പൊതുജനങ്ങൾക്ക് കൗതുകമായി.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് വോട്ടവകാശ ബോധവത്കരണം എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അസി. കളക്ടർ ഡോ. ശിവശക്തിവേൽ സി പറഞ്ഞു, തിരുവനന്തപുരം സ്വീപ് അംഗങ്ങൾ, എൽ.എസ്.ജി.ഡി പ്രതിനിധികൾ, ശുചിത്വമിഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!