സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ച് തിരുവനന്തപുരം വിമാനത്താവളം; രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധന

IMG_20260328_233652_(1200_x_628_pixel)

തിരുവനന്തപുരം: രാജ്യാന്തര സർവീസുകളിൽ 10 ശതമാനം വർധനയുമായി സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ച് തിരുവനന്തപുരം വിമാനത്താവളം.

നാളെ മുതൽ ഒക്‌ടോബർ 25 വരെയാണ് പുതിയ സർവീസുകൾ. ഇതോടെ നിലവിലുള്ള 310 പ്രതിവാര രാജ്യാന്തര സർവീസുകൾ 340 ആയി ഉയരും. ചെന്നൈ, അബുദബി, ദുബായ്, മസ്കറ്റ്, കുവൈറ്റ്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് എണ്ണം കൂടുക.

അബുദബി: 74, ഷാർജ: 56, ദുബായ്: 32, ക്വാലാലംപൂർ-28, മസ്കറ്റ് -26, കുവൈറ്റ്-26, മാലെ-24, ദോഹ-20, ബഹ്റൈൻ-14, സിംഗപ്പൂർ-14, ദമ്മാം-14, കൊളംബോ-8, ഹാനിമധു-4. എന്നിങ്ങനെയാണ് രാജ്യാന്തര സർവീസുകൾ നടത്തുക.

294 പ്രതിവാര ആഭ്യന്തര സർവീസുകളാണ് നടത്തുക. നവി മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും. ബെംഗളുരു: 84, ഡൽഹി: 56, ചെന്നൈ: 42, മുംബൈ: 42, ഹൈദരാബാദ്: 28, കൊച്ചി:14, നവി മുംബൈ: 14, കണ്ണൂർ: 8, മംഗളൂരു: 4, ഗുവാഹത്തി-2 എന്നിങ്ങനെയാണ് പ്രതിവാര ആഭ്യന്തര സർവീസുകൾ.

കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിലൂടെ കൂടുതൽ പ്രാദേശികമായ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും സഹായകമാകുമെന്ന് എന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!