പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൈമാറി

IMG_20260328_234317_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം സെൻട്രൽ പ്രസ്സിൽ അച്ചടിച്ച പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ അനു കുമാരിയ്ക്ക് കൈമാറി.

സെൻട്രൽ പ്രസ്സിൽ നടന്ന ചടങ്ങിൽ അച്ചടി വകുപ്പ് ഡയറക്ടർ അമീർ സി എ യാണ് പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ ജില്ലാ കളക്ടർക്ക് കൈമാറിയത്.

തുടർന്ന് ജില്ലാ കളക്ടർ, നെയ്യാറ്റിൻകര വരണാധികാരി കൂടിയായ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് നവാസ് കെ.എച്ചിന് നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകികൊണ്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളാണ് സെൻട്രൽ പ്രസ്സിൽ അച്ചടിയ്ക്കുന്നത്.

 

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിജു, നോഡൽ ഓഫീസർമാരായ സജി ആർ എസ്, വിനോദ് രാജ്, നൗഷാദ്, ഗവ പ്രസ്സുകളുടെ സൂപ്രണ്ട് വീരാൻ ടി, സ്റ്റേഷനറി കൺട്രോളർ മേരി മാർഗരറ്റ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ അനസ് അലിയാർ, ബിനേഷ് കുമാർ, ഹരി എസ്, സുധീർ കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!