വോട്ടേഴ്സ് ബോധവത്ക്കരണം: സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

IMG_20260330_122024_(1200_x_628_pixel)

തിരുവനന്തപുരം:വോട്ടേഴ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി നീറമൺകര ആഴാങ്കൽ വാക് വേയിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

സ്വീപ്‌ നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ശിവശക്തിവേൽ മത്സരം കിക്ക് ഓഫ്‌ ചെയ്തു.

ജി.വി രാജ സ്പോട്സ് സ്കൂളിലെ ഒഫീഷ്യൽസ്, കേരള സ്പോട്സ് കൗൺസിൽ പരിശീലകർ, സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സിലെ പരിശീലകർ തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി.

തിരുവനന്തപുരം സ്വീപ്പും ജില്ലാ ഭരണകൂടവും കായിക യുവജന വകുപ്പും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ചീഫ് ഇലക്ഷൻ ഓഫീസിലെ ജീവനക്കാർ, കളക്ടറേറ്റിലെ ജീവനക്കാർ, സ്വീപ്‌ ടീമംഗങ്ങൾ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!