തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലെത്തി വോട്ടിംഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗിന് ജില്ലയിൽ തുടക്കമായി.
പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് വോട്ടിങ്ങിനായി വീടുകളിൽ എത്തുന്നത്.
ഏപ്രിൽ 4വരെയാണ് ഹോം വോട്ടിംഗ് സൗകര്യം ഒരുക്കുന്നത്. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ലഭിക്കുക