കാർബൺ ന്യൂട്രൽ ഇലക്ഷൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

IMG_20260331_185846_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലാ ശുചിത്വമിഷനും ഐ എക്‌സ്‌ ഗ്രീനും സംയുക്തമായി നടപ്പിലാക്കുന്ന ‘കാർബൺ ന്യൂട്രൽ ഇലക്ഷൻ വാഹന’ത്തിന്റെ ഫ്ലാഗ് ഓഫ് നിയമസഭാ മന്ദിരത്തിന് മുന്നിൽ ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു.

നിയമസഭാ ഇലക്ഷന് പൂർണ്ണമായും ഹരിത ചട്ടം പാലിക്കുന്നത് ലക്ഷ്യമിട്ട് ശുചിത്വമിഷൻ നേതൃത്വം നൽകുന്ന ഗ്രീൻ ബട്ടൺ ക്യാമ്പയിനിംഗുയുമായി ബന്ധപ്പെട്ടാണ് കാർബൺ ന്യൂട്രൽ ഇലക്ഷൻ വാഹനം നിരത്തിലിറക്കിയത്.

ഓട്ടോറിക്ഷയുടെ ഇലക്ട്രിക് പതിപ്പിലാണ് നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ അനൗൺസ്മെന്റുകൾക്കും മറ്റുമായി ഉപയോഗിക്കുന്ന സ്പീക്കറുകൾ പ്രവർത്തിക്കുന്നത് വാഹനത്തിന് മുകളിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള സോളാർ പാനലുകളിൽ നിന്നുള്ള സൗരോർജ്ജം ഉപയോഗിച്ചായിരിക്കും. അതിനാൽ പ്രകൃതിയെ മലിനമാക്കാതെ സ്ഥാനാർത്ഥികൾക്ക് ഇലക്ഷൻ പ്രചാരണത്തിന് വാഹനം ഉപയോഗപ്പെടുത്താം.

ശബ്ദ-വായു മലിനീകരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന ഈ സംവിധാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവയ്ക്കുന്ന ‘ഹരിത ഇലക്ഷൻ’ എന്ന ആശയത്തോട് പൂർണ്ണമായും ചേർന്നുനിൽക്കുന്നതാണ്.

ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അരുൺരാജ് പി.എൻ, കുടുംബശ്രീ പ്രവർത്തകർ, റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!