തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വരും ദിവസങ്ങളിൽ ഭൂരിഭാഗം ജില്ലകളിലും ഉയർന്ന താപനില തുടരും.
ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നത്. 19 വരെ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്.
ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.