തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും എസ്. ഐ. ആർ തയ്യാറാക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ബി.എൽ.ഒ മാർ, ബി. എൽ . ഒ സൂപ്പർവൈസർമാർ,റിട്ടേണിങ് ഓഫീസർമാർ, റവന്യൂ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലികളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റൻ്റ് കളക്ടർ ഡോ ശിവശക്തിവേൽ സി , എ ഡി എം നിർമൽകുമാർ ജി ഡെപ്യൂട്ടി കളക്ടർമാരായ ബിജു. എസ്, സ്മിതാ റാണി തുടങ്ങിയവർ സംബന്ധിച്ചു.

