കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, നിരവധിപേർക്ക് പരിക്ക്

IMG_20260508_141800_(1200_x_628_pixel)

തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക്കിനും അപകടത്തിൽ പരിക്കേറ്റു.

നൗഷികയെ പട്ടം എസ് യു ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആഷിക് മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇന്ന് 10.30 ഓടെയാണ് സംഭവം. അപകടത്തിനിടയാക്കിയ കാർ അമിതവേ​ഗത്തിൽ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി മറ്റ് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു. അപടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!