തിരുവനന്തപുരം : അരനൂറ്റാണ്ടായി സിപിഎം കോട്ടയാക്കിയിരുന്ന വാമനപുരത്ത് അട്ടിമറിജയം നേടിയ സുധീർ ഷാ.
2021ൽ 10,242 വോട്ടിന് രണ്ടാംവട്ടം ജയിച്ച മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തനായ ഡി.കെ.മുരളി ഇത്തവണ ഇറങ്ങിയത് ഉറച്ച ഹാട്രിക് പ്രതീക്ഷയുമാണ്.
എന്നാൽ കോൺഗ്രസ് കണക്കുകൂട്ടിയിറക്കിയ സുധീർഷാ 12,285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആ സ്വപ്നം തകർത്തു.1970ലെ തിരഞ്ഞെടുപ്പിൽ എം.കുഞ്ഞുകൃഷ്ണൻ പിള്ളയ്ക്കു ശേഷം ഇവിടെ ജയിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയായി സുധീർ.
എൽ.ഡി.എഫ്- 61,405
യു. ഡി.എഫ് -73,590

