തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ജല ശുദ്ധീകരണ ശാലയിൽ മേയ് 13നും 14നും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുര്യാത്തി സെക്ഷൻ പരിധിയിൽ
വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, വലിയതുറ, ചാക്ക , കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകണ്ഠേശ്വരം, പാൽകുളങ്ങര വാർഡുകളിലും ശുദ്ധജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

