ബാലരാപുരം: ബാലരാമപുരത്ത് ലോട്ടറിക്കടയിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ കവർന്നെന്ന് പരാതി.
കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാ നഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ലക്കി സെന്ററിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.ശനിയാഴ്ച കട തുറന്നപ്പോഴാണ് ലോട്ടറി ടിക്കറ്റുകൾ നഷ്ടപ്പെട്ടത് ഉടമയ്ക്ക് ബോദ്ധ്യപ്പെട്ടത്.കടയുടെ പുറകിലത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ആറായിരം രൂപയും നഷ്ടപ്പെട്ടതായി ഉടമ ബാലരാമപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

