Tag: Arrest

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണ്ണാഭരണങ്ങൾ കവർന്നു; യുവാക്കൾ അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണ്ണാഭരണങ്ങൾ കവർന്നു; യുവാക്കൾ അറസ്റ്റിൽ

    തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 3 പേരെ പോലീസ് പിടികൂടി.

    കൃഷ്ണ പ്രസാദ് (20), ഷാരൂഖ് (20) എന്നിവരേയും, ഇവർക്ക് ഒളിവിൽ പോകാൻ സഹായം ചെയ്ത ഫിസ (18) യെയുമാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.

    ബംഗലുരുവിലിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ റെയിൽവേ പോലീസിന്റെ സഹായത്തോടെ കോട്ടയത്ത് നിന്നാണ് പോലീസ് പിടികൂടിയത്.

    പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐ മാരായ മുരളീകൃഷ്ണ, രജീഷ്, എസ്.സി.പി. ബൈജു, സി.പി.ഒ ഷീജ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

  • മദ്യപിച്ചു ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്ത വീട്ടുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

    മദ്യപിച്ചു ചീത്ത വിളിക്കുന്നത് ചോദ്യം ചെയ്ത വീട്ടുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

    തിരുവനന്തപുരം: വീട്ടുകാരെ വീടു കയറി ആക്രമിച്ചയാളെ പോലീസ് പിടികൂടി. നേമം, വെള്ളായണിപറമ്പിൽ വീട്ടിൽ പറമ്പിൽ വീട് താമര അനി എന്നു വിളിക്കുന്ന അനിൽകുമാർ (50)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.

    മദ്യപിച്ച് സ്ഥിരമായി അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്ത അയൽവാസികളായ വീട്ടുകാരെയാണ് ഇയാൾ വീടു കയറി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പിടികൂടിയത്.

    ഫോർട്ട് എ.സി.പി ഷാജി, നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ ഉമേഷ്, വിപിൻ . പ്രസാദ്, വിജയൻ, എസ് സി.പി.ഒ ശ്രീകാന്ത്, സി.പി.ഒ ബിനീഷ്, ഹോംഗാർഡ് ജീവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  • പുഞ്ചക്കരിയിൽ എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

    പുഞ്ചക്കരിയിൽ എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

    തിരുവല്ലം: പുഞ്ചക്കരിയിൽ വീട്ടുമുറ്റത്ത് നിന്ന എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരേയാണ് ഇന്നലെ രാവിലെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം.

    ഹോളോബ്രിക്സ് കട്ട കൊണ്ടുള്ള ഏറിൽ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും സാരമായി പരുക്കേറ്റു. ഭാര്യയുടെ കൈക്കാണ് പരുക്ക്.അക്രമികളിലൊരാളിനെ വാഹനം സഹിതം നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറി.

    റോഡിനോട് ചേർന്ന വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം അസഭ്യവർഷം നടത്തുകയും കൈയിൽ പിടിച്ചു തിരിക്കുകയും ചെയ്തെന്ന് ഗിരീഷ് പറഞ്ഞു.

  • യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്; പ്രതികൾ പിടിയിൽ

    യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്; പ്രതികൾ പിടിയിൽ

    തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി.കൊല്ലം ഇരവിപുരം സഫിയ മൻസിൽ മുഹമ്മദ് ഷാഹിദ്(28),കൊല്ലം കയക്കൽ അയന ,മുറി നഗർ സെയ്ദ് അലി (28)എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം.കരിക്കകം ബിവറേജ് ഷോപ്പിന് സമീപമുള്ള പെട്രോൾ പമ്പിലെ ബാത്റൂമിൽ വെച്ച് വെളുപ്പിന് നാലുമണിയോടുകൂടി കൊല്ലം സ്വദേശിയായ യുവാവിനെ ആക്രമിച്ചാണ് പ്രതികൾ 12 പവൻ തൂക്കം

  • അമരവിള ചെക്പോസ്റ്റിൽ നാല് കിലോ കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റിൽ

    അമരവിള ചെക്പോസ്റ്റിൽ നാല് കിലോ കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം :അമരവിള ചെക്പോസ്റ്റിൽ നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി.എക്സൈസ് ഇൻസ്‌പെക്ടർ സഹീർഷ. ബി യുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

    ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ട്രാവൽസിൽ നിന്നാണ് കഞ്ചാവുമായി കൊല്ലം കല്ലുവാതുക്കൽ സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

    അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജികുമാർ ബി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് ടി, സതീഷ്കുമാർ ജെ എന്നിവർ ഉണ്ടായിരുന്നു.

     

  • എംഡിഎംഎയുമായി യുവാവിനെ പിടികൂടി

    എംഡിഎംഎയുമായി യുവാവിനെ പിടികൂടി

    തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവിനെ പിടികൂടി.പള്ളിപ്പുറം അണ്ടൂർക്കോണം സ്വദേശി 23 വയസുള്ള മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.

    തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ വി.ജി.സുനിൽകുമാറും സംഘവും ചേർന്നാണ് 2.4 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്.

     

     

  • തിരുവനന്തപുരം നഗരത്തിൽ സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    തിരുവനന്തപുരം നഗരത്തിൽ സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: നഗരത്തിൽ സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. മ്യൂസിയം–വെള്ളയമ്പലം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.

  • കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

    കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

    തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33, കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (22), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36) എന്നിവരാണ് പിടിയിലായത്. തുമ്പയില്‍ യുവാവിന്റെ കാല് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്നുപേരും.

    സംഘ തലവനായ ലിയോണ്‍ ജോണ്‍സണ്‍ കാപ്പ തടവ് കഴിഞ്ഞ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധങ്ങളുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായത്.ലിയോണ്‍ ജോണ്‍സണിന്റെ നേതൃത്വത്തില്‍ മറ്റൊരു ഗുണ്ടാ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളത്തെ ഒളിത്താവളത്തില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.

  • തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

    തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്.സംഭവത്തില്‍, കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. ഇയാള്‍, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.