Tag: Neyyattinkara

  • നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛന് 96 വർഷം തടവ്

    നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛന് 96 വർഷം തടവ്

    നെയ്യാറ്റിന്‍കര: നാലു വയസ്സുള്ള ചെറുമകളെ പീഡിപ്പിച്ച കേസില്‍ 75-കാരനായ മുത്തശ്ശന് 96 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.

    നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതിയാണ് തിരുവല്ലം സ്വദേശിയെ ശിക്ഷിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന സംഭവത്തിന്മേലാണ് ശിക്ഷാവിധി.

    പ്രതിയുടെ മകളുടെ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിലെത്തിയ മകള്‍ പ്രതിയുടെ ഭാര്യയുമൊത്ത് ബാങ്കില്‍ പോയതിനിടെയായിരുന്നു ക്രൂരത. തിരുവല്ലം പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

    മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം വീതവും പോക്‌സോയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷവുമാണ് ശിക്ഷിച്ചത്. ചെറുമകളെ സംരക്ഷിക്കേണ്ട മുത്തശ്ശനായ പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്യവുംമാണെന്ന് കോടതി വിലയിരുത്തി

  • വേനൽക്കാലത്ത് ആശ്വാസമായി തണ്ണീർപ്പന്തൽ

    വേനൽക്കാലത്ത് ആശ്വാസമായി തണ്ണീർപ്പന്തൽ

    നെയ്യാറ്റിൻകര: കടുത്ത വേനൽ ചൂടിൽ ആശ്വാസമേകാൻ തണ്ണീർപ്പന്തൽ ഒരുക്കി നെയ്യാറ്റിൻകര കവളാകുളം റൂറൽ ഡെവലപ്പ്മെന്റ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി.

    തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് കെ കെ ഷിബു നിർവഹിച്ചു. സെക്രട്ടറി ശ്രീകുമാർ, സൊസൈറ്റി ഡയറക്ടർ, ബോർഡ്‌ അംഗങ്ങൾ, ജീവനക്കാർ, നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

    സംഭാരം, തണ്ണിമത്തൻ എന്നിവയാണ് തണ്ണീർപ്പന്തലിൽ നിന്ന് ലഭ്യമാകുന്നത്. നെയ്യാറ്റിൻകര വ്ലാങ്ങാമുറി ജംഗ്ഷനിലാണ് തണ്ണീർപ്പന്തൽ സ്ഥാപിച്ചിട്ടുള്ളത്.

  • ശമ്പളവും അവധിയും ചോദിച്ചു; നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

    ശമ്പളവും അവധിയും ചോദിച്ചു; നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

    നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ സെയിൽസ് ഗേളിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. ശമ്പളവും അവധിയും ആവശ്യപ്പെട്ടതാണ് മർദനത്തിന് കാരണമായതെന്നാണ് പരാതി. സ്ഥാപന നടത്തിപ്പുകാർ യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

    നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് വയനാട് സ്വദേശിനിയായ യുവതി മർദനത്തിനിരയായത്. സ്ഥാപനത്തിന്റെ വീട്ടുപകരണങ്ങൾ വീടുകൾ കയറിയിറങ്ങി വിൽപ്പന നടത്തുന്നതാണ് യുവതിയുടെ ജോലി. കഴിഞ്ഞദിവസം അത്യാവശ്യമായി സ്വന്തംവീട്ടിൽ പോകാൻ യുവതി അവധി ചോദിച്ചിരുന്നു. ശമ്പളവും ആവശ്യപ്പെട്ടു.

    ഇതാണ് സ്ഥാപന നടത്തിപ്പുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. അവധിയും ശമ്പളവും നൽകാതിരുന്നതോടെ ജോലി വിടുകയാണെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് ക്രൂരമായി മർദിച്ചെന്നുമാണ് പരാതി.

    സ്ഥാപനനടത്തിപ്പുകാരനായ യുവാവ് യുവതിയെ അസഭ്യംപറയുന്നതും മുഖത്തടിക്കുന്നതും പുറത്തുവന്നദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനുശേഷം തുടർനടപടികളുണ്ടാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം

  • പ്രണയാഭ്യർഥന നിരസിച്ചു; നെയ്യാറ്റിൻകര സ്റ്റാൻഡിൽ വീണ്ടും പെൺകുട്ടിക്ക് മർദ്ദനം

    പ്രണയാഭ്യർഥന നിരസിച്ചു; നെയ്യാറ്റിൻകര സ്റ്റാൻഡിൽ വീണ്ടും പെൺകുട്ടിക്ക് മർദ്ദനം

    നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഉച്ചക്കട സ്വദേശി റോണി (20) വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

    കഴിഞ്ഞ ദിവസവും നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർത്ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു

  • നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ച സംഭവം; പരാതിയില്ലെന്ന് പെൺകുട്ടി

    നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ച സംഭവം; പരാതിയില്ലെന്ന് പെൺകുട്ടി

    നെയ്യാറ്റിന്‍കര:  നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. ആനാവൂര്‍ സ്വദേശി ഷിനോജാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയശേഷം മുഖത്തടിച്ചത്.

    പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാല്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം.

    നാട്ടുകാര്‍ കൂടിയതോടെ ഷിനോജും സുഹൃത്തും കാറെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലും ഇടിച്ചു. ഒരു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.

    വാഹനങ്ങളിലിടിച്ച ശേഷം പൊലീസ് ജീപ്പിലിടിച്ചാണ് കാര്‍ നിന്നത്. ഷിനോജിനെയും സൃഹൃത്തിനെയും പൊലീസ് സംഭവ സ്ഥലത്തുവച്ചു തന്നെ കസ്റ്റഡിയിലെടുത്തു.

  • നെയ്യാറ്റിൻകര ബസ്‍ സ്റ്റാൻഡിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം

    നെയ്യാറ്റിൻകര ബസ്‍ സ്റ്റാൻഡിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം

    നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം. യാത്രക്കാർ ചേർന്ന് പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു.

    തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിലാണ് സംഭവം. ആനാവൂർ സ്വദേശി ഷിനോജും(20) പ്രായപൂർത്തിയാകാത്ത മറ്റൊരു യുവാവും കാറിലെത്തിയാണ് ആക്രമണം നടത്തിയത്.

    അമ്മൻകോവിലിനു സമീപം കാർ നിർത്തിയിട്ട ശേഷം ഷിനോജ് ബസ്‌ സ്റ്റാൻഡിനകത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന പ്ലസ്‌വൺ വിദ്യാർഥിനിയുമായി സംസാരിക്കാൻ പോയി. സംസാരത്തിനിടെ വാക്കുതർക്കമുണ്ടാകുകയും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

    തുടർന്ന് പെൺകുട്ടിയെ മർദിക്കുകയായിരുന്നു.സംഭവം കണ്ടുനിന്ന യാത്രക്കാർ ഇടപെട്ടതോടെ ഷിനോജ് രക്ഷപ്പെട്ട് കാറിൽക്കയറി രക്ഷപ്പെടാൻ നോക്കി. ഈ സമയം യാത്രക്കാർ ഷിനോജിനെ പിന്തുടർന്നു.

    കാറെടുത്ത് പോകുന്നതിനിടെ ബസ് സ്റ്റാൻഡ് കവലയിൽ റോഡുവക്കിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. ഇടിയിൽ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിനു പൊട്ടലേറ്റു. ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വീണ്ടും മുന്നോട്ടെടുത്ത കാർ ഒരു ബസിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

    പോലീസെത്തി പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, മർദിച്ച സംഭവത്തിൽ പെൺകുട്ടിക്ക്‌ പരാതിയില്ലെന്ന് പോലീസിനോടു പറഞ്ഞു

  • മാമ്പഴക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍

    മാമ്പഴക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍

    നെയ്യാറ്റിൻകര:  മാമ്പഴക്കരയില്‍ വൃദ്ധമാതാവിനെ മകന്‍ തല്ലിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

    മാമ്പഴക്കരയിലെ അറുപത്തിയൊമ്പതു വയസ്സുകാരിയായ വൃദ്ധയുടെ വീട് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അവരോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

    മാമ്പഴക്കര വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലീലയുടെയും സാന്നിധ്യത്തില്‍ അവരെ വൃദ്ധസദനത്തില്‍ എത്തിക്കുന്നതിന് പ്രേരിപ്പിച്ചെങ്കിലും അമ്മയും മകനും അതിന് തയാറായിരുന്നില്ല.

    അമ്മയെ മര്‍ദിക്കില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വാര്‍ഡ് കൗണ്‍സിലറുടെയും കുടുംബശ്രീ എഡിഎസ്സിന്റെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

    പൊലീസും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആരംഭത്തില്‍ത്തന്നെ അറിയാതെ പോകുന്നതെന്ന് കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.

    വിദേശത്തായിരുന്ന മകന്‍ ശ്രീജിത്ത് കൂലിപ്പണിയുമായി നാട്ടിലാണെങ്കിലും മദ്യപിച്ച് മാതാവിന് മര്‍ദിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ ഇടപെടല്‍. കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ജോസ് കുര്യനും ഒപ്പം ഉണ്ടായിരുന്നു.

     

     

  • നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവിന് മകന്റെ മർദനം

    നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവിന് മകന്റെ മർദനം

    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധമാതാവിന് മകന്റെ മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ മകൻ രാജേഷിനെതിരെ നെയ്യാറ്റിൻകര പോലീസ് കോസെടുത്തു. നാട്ടുകാരുടെ പരാതിയിലാണ് കേസ്.

  • വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം; സുജിന്റെ രാജി ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാരുടെ കൂട്ടധർണ

    വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം; സുജിന്റെ രാജി ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാരുടെ കൂട്ടധർണ

    നെയ്യാറ്റിൻകര : വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന നെയ്യാറ്റിൻകര കൗൺസിലർ സുജിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.ഫ്. കൗൺസിലർമാരുടെ കൂട്ടധർണ നഗരസഭയ്ക്കുമുന്നിൽ നടന്നു. യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ധർണ ഉദ്ഘാടനം ചെയ്തു.വയോധികയുടെ തട്ടിയെടുത്ത വസ്തുവും ആഭരണങ്ങളും പണവും തിരികെനൽകണമെന്നും സുജിൻ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു. യു.ഡി.ഫ്. പാർലമെന്ററി പാർട്ടി ലീഡർ ജെ.ജോസ് ഫ്രാങ്ക്ലിൻ അധ്യക്ഷനായി.

    മുൻ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ. ആർ.സെൽവരാജ്, അയിര സുരേന്ദ്രൻ, എം.മുഹിനുദ്ദീൻ, മാരായമുട്ടം സുരേഷ്, വെൺപകൽ അവനീന്ദ്രകുമാർ, ആർ.ഒ.അരുൺ എന്നിവർ സംസാരിച്ചു.നഗരസഭാ കൗൺസിൽ ചേരുന്ന 30-ന് രാവിലെ നഗരസഭയിലേക്ക്‌ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ജെ.ജോസ് ഫ്രാങ്ക്ലിൻ അറിയിച്ചു. സുജിന്റെ രാജിക്കായി കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.