Tag: Police arrest

  • പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    വിതുര : സ്ത്രീകളെ കൈയേറ്റം ചെയ്തത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വിതുര മക്കി വട്ടക്കുഴി തടത്തരികത്തുവീട്ടിൽ കൊച്ചുകുട്ടൻ എന്നുവിളിക്കുന്ന അജയ(38)നാണ് പിടിയിലായത്.

    മദ്യപിച്ച് സ്ഥിരമായി ബഹളമുണ്ടാക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ജാമ്യത്തിലിങ്ങി ഒളിവിൽപ്പോയ ഇയാളെ 2020-ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

    മലയിൻകീഴ് ശാന്തമ്മൂല എന്ന സ്ഥലത്ത് ഒളിവിൽ കഴിയവേ ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലറുടെ നിർദേശപ്രകാരം വിതുര സി.ഐ. എസ്.അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

  • കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് അറസ്റ്റിൽ

    കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് അറസ്റ്റിൽ

    ആറ്റിങ്ങല്‍: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

    സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് ഇയാൾ അറസ്റ്റിലാവുന്നത്.

    കഴിഞ്ഞ 19 നാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ സ്ത്രീയുടെ സ്കൂട്ടിയില്‍നിന്ന് പണം മോഷ്ടിച്ചത്. ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുകയായിരുന്നു

  • ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; വിമുക്തഭടൻ അറസ്റ്റിൽ

    ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; വിമുക്തഭടൻ അറസ്റ്റിൽ

    തിരുവനന്തപുരം : ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.

    ഇയാളുടെ വീടിന് സമീപമുള്ള ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

  • കോവളത്ത് വിദേശസഞ്ചാരിക്ക് മർദ്ദനം; ടാക്സി ഡ്രൈവർ അറസ്റ്റിൽ

    കോവളത്ത് വിദേശസഞ്ചാരിക്ക് മർദ്ദനം; ടാക്സി ഡ്രൈവർ അറസ്റ്റിൽ

    കോവളം: വിദേശ പൗരനുനേരേ കോവളത്ത്  ആക്രമണം. നെതർലൻഡ് സ്വദേശി കാൽവിൻ സ്കോൾട്ടനെയാണ് കോവളത്തെ ടാക്സി ഡ്രൈവർ കൈയേറ്റം ചെയ്തത്. വിഴിഞ്ഞം ടൗൺഷിപ്പ് ടി.സി. 454- ൽ ഷാജഹാനെ (40) കോവളം പോലീസ് അറസ്റ്റുചെയ്തു.

    കാൽവിൻ സ്കോൾട്ടന്റെ ചുണ്ടിലാണ് ഇടിയേറ്റത്. സ്വകാര്യ കാറിൽ അച്ഛനോടൊപ്പം യാത്ര ചെയ്യാൻ എത്തിയ വിദേശ പൗരനെയാണ് കോവളത്തെ ടാക്സി ഡ്രൈവർ ബൈക്കുകൊണ്ട് തടഞ്ഞു നിർത്തുകയും മർദിക്കുകയും ചെയ്തത്.

  • സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    കിളിമാനൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അടയമൺ മാഹിൻ മൻസിലിൽ മാഹീ(30)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.

    ഒളിവിലായിരുന്ന പ്രതിയെ ഡിവൈ.എസ്.പി. ജയകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയിൽ

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയിൽ

    തിരുവനന്തപുരം:   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും ഇയാൾക്ക് സഹായം ഒരുക്കിയ അമ്മാവനും പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി ജീവി മോൻ (27), അമ്മാവൻ ജറോൾഡിൻ (40) വയസ് എന്നിവരാണ് വലിയമല പൊലീസിന്‍റെ പിടിയിലായത്.

    ഇരുവർക്കും എതിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20ന് പുലര്‍ച്ചെ വലിയമല സ്വദേശിനിയായ 17കാരിയെ ജീവിമോൻ വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോകുന്നത്.

    തുടർന്ന് ബാംഗ്ലൂരിലെ ഹുസൂരിൽ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ പല തവണ ജീവിമോൻ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

    പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇരുവരും ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് അമ്മാവനും പിടിയിലായത്. പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകാൻ സഹായം ഒരുക്കിയതിനും കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് അമ്മാവൻ ജറോൾഡിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു

  • മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി; ത്രിപുര സ്വദേശികൾ അറസ്റ്റിൽ

    മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി; ത്രിപുര സ്വദേശികൾ അറസ്റ്റിൽ

    തിരുവനന്തപുരം: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു ലക്ഷങ്ങൾ തട്ടിയ ത്രിപുര സ്വദേശികൾ പിടിയിൽ.തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.

    കുമാർ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ത്രിപുരയിലെ തെലിയമുറയിൽ നിന്നും അറസ്റ്റ് ചെയ്തത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ ഡോക്ടറാണെന്നു വിശ്വസിപ്പിച്ച് വിവാഹലോചന നടത്തി.

    വാട്സ് ആപ്പ് വഴി ബന്ധം ദൃഢമാക്കി യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ഇവരുടെ പക്കൽ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കയായിരുന്നു. മാട്രിമോണിയൽ സൈറ്റുകളിലൂടെ വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി.

    ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്ന് എ.സി.പി കരുണാകരന്റെ മേൽനോട്ടത്തിലാണ് പ്രതികളെ ത്രിപുരയിൽ നിന്നും അറസ്റ്റ് ചെയ്തത്

  • തിരുവനന്തപുരത്ത് വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ

    തിരുവനന്തപുരത്ത് വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ

    തിരുവനന്തപുരം :   വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ. കടകംപ്പള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

    പിഎംജിയിലെ ഒരു വനിതാ ഹോസ്റ്റലിന് മുന്നിലായിരുന്നു നഗ്നത പ്രദർശനം. പ്രകാശിനെതിരെ സമാനമായ കേസ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലുമുണ്ട്.

  • പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

    പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവം; പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

    തിരുവനന്തപുരം : പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടത്താനാവാതെ പോലീസ്. സംഭവം നടന്ന് പത്താംദിവസവും പ്രതിയെ തിരിച്ചറിയാവുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

    പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.അക്രമി പൊട്ടക്കുഴി ഭാഗംവരെ പോയത് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്.

    ഇവിടെനിന്ന്‌ എങ്ങോട്ടാണ് വാഹനം തിരിഞ്ഞതെന്നാണ് കണ്ടെത്താനുള്ളത്. തുടർന്നുള്ള സ്ഥാപനങ്ങളിലെയും വാഹനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.