Tag: Police arrest

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; നാലുപേർകൂടി അറസ്റ്റിൽ

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; നാലുപേർകൂടി അറസ്റ്റിൽ

    തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്കിടെ നഗരത്തിൽ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേരെക്കൂടി വഞ്ചിയൂർ പോലീസ് പിടികൂടി.

    പേട്ട വാർഡിൽ പേട്ട പാലത്തിന് സമീപം മൂന്നാംമലയക്കൽ ചീരോട്ട് വീട്ടിൽ മനുലാൽ (30),ശ്രീകണ്ഠേശ്വരം വാർഡിൽ പുന്നപുരം പാർക്കിന് സമീപം വാടകയ്ക്ക് താമസം കാരാവട രജേഷ് എന്ന് വിളിക്കുന്ന രജേഷ് (36), മെഡിക്കൽ കോളേജ് ജിജി ഹോസ്പിറ്റലിൽ സമീപം, പഴയ റോഡിൽ വാടകയ്ക്ക് താമസം ഷിജു (30),വഞ്ചിയൂർ പാൽക്കുളങ്ങര ലക്ഷ്മി വിളാകം ശിവകൃപ വീട്ടിൽ ശംഭു ദേവ് (30) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് വഞ്ചിയൂർ ശ്രീകണ്ഠേശ്വരം എൻഎസ്എസ് കരയോഗം കെട്ടിടത്തിന് സമീപം വെച്ചാണ് ശ്രീകണ്ഠേശ്വരം സ്വദേശി സതീഷ് (49)നെ സംഘം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വച്ചുള്ള തർക്കമാണ് അക്രമത്തിൽ കാലാശിച്ചത്. എട്ടോളം പേർ ഉൾപ്പെടുന്ന സംഘമാണ് വെട്ടുകത്തിയും, ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

    സംഘത്തിലെ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.ബാക്കിയുള്ള പ്രതികൾക്കായി പ്രത്യേകം സംഘത്തെ രൂപികരിച്ച് പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ശംഖുമുഖം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ , എസ്.ഐമാരായ ഉമേഷ്, അനീഷ് കുമാർ സി.പി.ഒ.മാരായ നവീൻ, ശഷാദ്, വിമൽ മിത്ര എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

  • കൊലപാതക കേസിലെ പ്രതിയെ പോലീസ് പിടികൂടി

    കൊലപാതക കേസിലെ പ്രതിയെ പോലീസ് പിടികൂടി

    തിരുവനന്തപുരം: കൊലപാതക കേസിലെ പ്രതിയെ പോലീസ് പിടികൂടി.വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, ചാത്രമൂല,വസന്ത ഭവനിൽ രമേശ് (53) നെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

    2022- ൽ വട്ടിയൂർക്കാവ് കുന്നിൽ സൂപ്പർ മാർക്കറ്റിന് സമീപം വെച്ച് അക്ഷയ് എന്ന യുവാവ് മർദ്ദനമേറ്റ് മരണപ്പെട്ട കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളും പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രമേശിനെ പോലീസ് അറസ്റ്റ് ചെയ്തത്.

    വട്ടിയൂർക്കാവ് എസ്.എച്ച്.ഓ അജേഷ്,എസ് ഐ മാരായ അരുൺ പ്രസാദ്, ഹരികുമാർ , ബൈജു, ജോൺ , സി.പി.ഒ സൈജു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

     

  • പുഞ്ചക്കരിയിൽ എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

    പുഞ്ചക്കരിയിൽ എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

    തിരുവല്ലം: പുഞ്ചക്കരിയിൽ വീട്ടുമുറ്റത്ത് നിന്ന എസ്ഐയെയും ഭാര്യയെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരേയാണ് ഇന്നലെ രാവിലെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം.

    ഹോളോബ്രിക്സ് കട്ട കൊണ്ടുള്ള ഏറിൽ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും സാരമായി പരുക്കേറ്റു. ഭാര്യയുടെ കൈക്കാണ് പരുക്ക്.അക്രമികളിലൊരാളിനെ വാഹനം സഹിതം നാട്ടുകാർ പിടികൂടി തിരുവല്ലം പൊലീസിനു കൈമാറി.

    റോഡിനോട് ചേർന്ന വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം അസഭ്യവർഷം നടത്തുകയും കൈയിൽ പിടിച്ചു തിരിക്കുകയും ചെയ്തെന്ന് ഗിരീഷ് പറഞ്ഞു.

  • മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ

    മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ

    തിരുവനന്തപുരം: ആനയറ കല്ലുംമൂട്ടിലെ വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ചെടുത്ത പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. നെടുമങ്ങാട്, മഞ്ച, പേരുമല നാരകത്തിൻ വിള പുത്തൻവീട്ടിൽ ഗണേശ് (36)നെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    ശനിയാഴ്ച പുലർച്ചെ 5 മണിക്കാണ് മോഷണം നടന്നത്. ആനയറ കല്ലുമ്മൂട്ടിൽ വിജിത്തിന്റെ വീട്ടിൽ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

    പരാതി ലഭിച്ചയുടനെ പോലീസ് നടത്തി ഊർജ്ജിതമായ അന്വേഷണത്തിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും മോഷണ മൊബൈൽ പോലീസ് കണ്ടെടുത്തു.

    ശംഖുമുഖം എ.സി.പി. ഡി. കെ പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട എസ്.ഐ സുനിൽ, സി.പി.ഒ മാരായ സനൽ, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസുൾപ്പെടെ 5 ഓളം കേസുകൾ നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

     

  • യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; വൈദ്യന്‍ അറസ്റ്റില്‍

    യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; വൈദ്യന്‍ അറസ്റ്റില്‍

    കാട്ടാക്കട: ബെല്‍ജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജിയാണ്(44) പിടിയിലായത്. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ യോഗ പഠിക്കാനെത്തിയ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    നെയ്യാര്‍ ഡാമിലെ ഹോം സ്റ്റേയില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ ഇയാള്‍ സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം വൈദ്യന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

    സംഭവം നടന്നതിന് പിന്നാലെ യുവതി എറണാകുളത്തേക്ക് പോയിരുന്നു. എന്നാല്‍ അവിടെ വെച്ച് അസുഖബാധിതയായതിനെ തുടര്‍ന്ന് തിരികെ കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറോട് നടത്തിയ വെളിപ്പെടുത്തലിലാണ് വിവരം പുറത്തറിയുന്നത്.

    യോഗ പഠിക്കാനെത്തിയ യോഗാ പരിശീലന കേന്ദ്രത്തിലെ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി എടുത്തു.  ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാര്‍ ഡാം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  • ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച കേസ്; കടയുടമ പിടിയിൽ

    ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച കേസ്; കടയുടമ പിടിയിൽ

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ പിടിയിൽ.

    നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് മർദ്ദനമേറ്റത്. അരുണിന്‍റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.

    ആക്രമണത്തില്‍ നന്ദനയുടെ തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്‍റെ ഭാര്യ പ്രിൻസിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

  • പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധം; വീട്ടുടമസ്ഥനെ ആക്രമിച്ച പ്രതികൾ പിടിയിൽ

    പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധം; വീട്ടുടമസ്ഥനെ ആക്രമിച്ച പ്രതികൾ പിടിയിൽ

    തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിൽ മേലാംകോട് സ്വദേശി, സന്തോഷ് എന്നയാളെ ആക്രമിച്ച കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി.

    നേമം, മേലാംകോട്, കൊല്ലംകോണം തളത്തിൽ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് (23), നേമം, മേലാംകോട്, അമ്പലക്കുന്ന് ലക്ഷമി ഭവനിൽ അഭിജിത്ത് (19) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്.

    വീട്ടിൽ വന്നു അഭിജിത്ത് ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയിയതിലുള്ള വിരോധത്തിലാണ് അഭിജിത്തും സുഹൃത്തായ അമ്പലകുന്നുള്ള അഭിജിത്തും ചേർന്ന് സന്തോഷിനെ ആക്രമിച്ചത്.

    ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും പോലീസ് നടത്തിയ ഊർജിതാന്വേഷണത്തിലാണ് പിടികൂടിയത്. ഫോർട്ട് എ.സി.പി ഷാജി, നേമം എസ്.എച്ച്.ഒ രഗീഷ്കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, ജോൺ വിക്ടർ,എസ്.സി.പി.ഒ ശ്രീകാന്ത്, സി.പി.ഒമാരായ പ്രവീൺ, സാജൻ, ദീപക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

     

  • നിരവധി ക്രിമിനൽ കേസിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ

    നിരവധി ക്രിമിനൽ കേസിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ

    തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസ്സുകളിലുപെട്ടയാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പിടികൂടി. കുടപ്പനകുന്ന്, പാതിരപള്ളി, ഇളയംപള്ളിക്കോണം പാറയിൽവീട്ടിൽ ദിനു എന്നു വിളിക്കുന്ന പ്രമോദ് (29 )നെയാണ് പേരൂടക്കട പോലീസ് അറസ്റ്റ് ചെയ്തത്.

    പേരൂടക്കട പോലീസ് സ്റ്റേഷൻ പരിധിയിലും മ്യൂസിയം സ്റ്റേഷൻ പരിധിയിലും അടിപിടി, അക്രമം, പിടിച്ചുപറി, വധശ്രമം തുടങ്ങിയ നിവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിലേയ്ക്ക് ഏഴോളം കേസിൽ പ്രതിയായ ഇയാളെ ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

    പേരൂടക്കട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീ.സൈജുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ സന്ദീപ്, സി.പി.ഒ മാരായ ശരത്ചന്ദ്രൻ, ബിനുകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  • മദ്യലഹരിയിൽ അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകൻ അറസ്റ്റിൽ

    മദ്യലഹരിയിൽ അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകൻ അറസ്റ്റിൽ

    കിളിമാനൂർ : പിതാവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.കിളിമാനൂർ ഈന്തന്നൂർ കോളനി കിഴക്കുംകര മേലയിൽ വീട്ടിൽ രാജന്റെ മകൻ രാജേഷ് (28) ആണ് പോലീസിന്റെ പിടിയിലായത്.

    കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ മ്യപിച്ചുകൊണ്ടിരുന്ന പിതാവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം ബഹളം വയ്ക്കുകയും പ്രതി മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൊട്ടിച്ച് പിതാവിന്റെ കഴുത്തിൽ കുത്തിയ ശേഷം തോർത്ത്‌ മുണ്ട് കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

    ഒരാഴ്ചക്കാലമായി പ്രതി ഭാര്യയുമായി പിണങ്ങി പിതാവിനോടൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് പ്രതി സ്ഥലത്ത് നിന്നും ഓടിപ്പോവുകയും ബഹളം കേട്ടെത്തിയ നാട്ടുകാർ രാജൻ മരിച്ചു കിടക്കുന്നത് കണ്ടു പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

    തുടർന്ന് പ്രതിയെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എസ്ഐമാരായ ഷജിം, രാജേന്ദ്രൻ, എഎസ്ഐ താഹിർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷംനാദ്, അരുൺ, രജിത്ത് രാജ്, ഷാജി, മഹേഷ് സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, തസിൻ,ശ്രീരാജ് ഷാഡോ ടീം അംഗങ്ങളായ എസ് ഐ ദിലീപ്, ഫിറോസ്, അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.