Tag: Police arrest

  • 45കാരിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; യുവാവ് അറസ്റ്റിൽ

    45കാരിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; യുവാവ് അറസ്റ്റിൽ

    വട്ടപ്പാറ : തിരുവനന്തപുരം സ്വദേശിനിയായ 45 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കന്യാകുളങ്ങര കൊച്ചാലുംമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അൻസർ(30) ആണ് അറസ്റ്റിലായത്.

    മൂന്നുവർഷം മുൻപ് സമൂഹമാധ്യമം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പീഡനത്തിനുശേഷം യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുെമന്ന് ഭീഷണിപ്പെടുത്തി പലപ്പോഴായി ഇവരിൽനിന്ന് 12 ലക്ഷം രൂപയും 19 പവൻ ആഭരണവും കാറും തട്ടിയെടുത്തു എന്നതാണ് കേസ്.

    വിവാഹിതനായ പ്രതി സമാനരീതിയിൽ പല സ്ത്രീകളിൽനിന്നു പണം തട്ടിയെടുത്തതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

  • ബുള്ളറ്റ് മോഷണം; പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി പൊലീസിനു കൈമാറി

    ബുള്ളറ്റ് മോഷണം; പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി പൊലീസിനു കൈമാറി

    വിഴഞ്ഞം: ബുള്ളറ്റ് മോഷണ കേസിലെ പ്രതിയെ ഉടമ പിൻതുടർന്ന് പിടികൂടി വിഴിഞ്ഞം പൊലീസിനു കൈമാറി. വിഴിഞ്ഞം സ്വദേശി കലാമിന്റെ ബുള്ളറ്റ് മോഷ്ടിച്ച പള്ളിച്ചൽ പുന്നമൂട് സ്വദേശി ബാലു(31) വാണ് അറസ്റ്റിലായതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

    വിഴിഞ്ഞത്തെ ഡ്രൈവിങ് സ്കൂളിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ഞായറാഴ്ചയാണ് മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പനയറകുന്ന് ഭാഗത്ത് നിന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

  • യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്; പ്രതികൾ പിടിയിൽ

    യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്; പ്രതികൾ പിടിയിൽ

    തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസ്സിലെ പ്രതികളെ പോലീസ് പിടികൂടി.കൊല്ലം ഇരവിപുരം സഫിയ മൻസിൽ മുഹമ്മദ് ഷാഹിദ്(28),കൊല്ലം കയക്കൽ അയന ,മുറി നഗർ സെയ്ദ് അലി (28)എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം.കരിക്കകം ബിവറേജ് ഷോപ്പിന് സമീപമുള്ള പെട്രോൾ പമ്പിലെ ബാത്റൂമിൽ വെച്ച് വെളുപ്പിന് നാലുമണിയോടുകൂടി കൊല്ലം സ്വദേശിയായ യുവാവിനെ ആക്രമിച്ചാണ് പ്രതികൾ 12 പവൻ തൂക്കം

  • നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ

    നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ഗുണ്ടാ ആക്ട് പ്രകാരം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പഴുതൂർ കടവൻകോഡ് കോളനിയിൽ മൊട്ട എന്ന് വിളിക്കുന്ന ശ്രീജിത്തി(24)നെയാണ് പൊലീസ് ചെന്നൈയിൽ നിന്നും പിടികൂടിയത്.

    നെയ്യാറ്റിൻകര, മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിലെ പ്രതിയാണ് ശ്രീജിത്തെന്ന് പൊലീസ് പറഞ്ഞു.

    സംഘം ചേർന്ന് വീടുകളിൽ അതിക്രമിച്ചു കയറി വാൾ, വാക്കത്തി മുതലായ മാരകായുധങ്ങൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയതിനും താമസക്കാരെ ദേഹോപദ്രവം ഏൽപ്പിച്ചതിനുമടക്കം ശ്രീജിത്തിനെതിരെ കേസുകളുണ്ട്

  • മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം; മൂന്നംഗ സംഘം പിടിയിൽ

    മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം; മൂന്നംഗ സംഘം പിടിയിൽ

    പോത്തൻകോട്: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ഓടിച്ചിട്ട് പിടികൂടി.

    ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്.

    മോഷണ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി എന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

    പിടികൂടി സ്റ്റേഷനിൽ എത്തിച്ച ഷമീർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടി. പോത്തൻകോട്, നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് പ്രതികൾ ബാറ്ററി മോഷണം നടത്തിയത് എന്ന് പൊലീസ് പറയുന്നു.

  • സ്‌കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിർത്തി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    സ്‌കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിർത്തി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.

    വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി അപമാനിച്ച കേസിലെ പ്രതി അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ ഷിന്‍റോ (25) നേയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്.

    ജനുവരി 5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെറിയകൊണ്ണി സ്വദേശിനിയായ യുവതി കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു.

    മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിന്‍റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി യുവതിയുടെ മാറിടത്തിൽ കടന്ന് പിടിച്ച് ലൈംഗീക ചുവയോടെ സംസാരിച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി.

    ഈ സമയം മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിന്‍റോ അവിടെ നിന്നും കടന്നു. കൃത്യത്തിനായി ഷിന്‍റോ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

  • കൊലക്കേസ്‌ പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്

    കൊലക്കേസ്‌ പ്രതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്

    കാട്ടാക്കട: വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോൾ രക്ഷപ്പെട്ടോടിയ വട്ടപ്പാറ ആര്യാ കൊലക്കേസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ഓടിച്ചിട്ട് പിടികൂടി പൊലീസ്. കാട്ടാക്കട കോടതി വളപ്പിൽ ഇന്നലെ രാവിലെയാണ് സംഭവം.

    വട്ടപ്പാറ സ്വദേശി ആര്യയെന്ന പത്താം ക്ലാസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ചാടിപ്പോയ വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ്‌ ഭവനിൽ രാജേഷ്‌ ആണ് ഇന്നലെ കോടതി വളപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

    ജയിൽചാട്ട വിചാരണയ്‌ക്ക് ഇന്നലെ രാവിലെ 10.30ന് കാട്ടാക്കട ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സംഭവം.

    കോടതി നടപടികൾ തുടങ്ങുന്നതിനിടെ മൂത്രമൊഴിക്കാനെന്ന പേരിൽ വിലങ്ങ് അഴിപ്പിച്ച്, പൊലീസുകാരെ കബളിപ്പിച്ച് കടക്കുകയായിരുന്നു. കഞ്ചിയൂർക്കോണം വഴി ഓടിയ പ്രതി അഞ്ചു തെങ്ങിൻമൂട് കള്ളുഷാപ്പിനടുത്ത് പണി നിലച്ച് കാടുമൂടിയ കെട്ടിടത്തിൽ കയറിയൊളിച്ചു.

    പൊലീസ് സംഘം ഇതിന്റെ പരിസരത്ത് തെരയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് രാജേഷ് വീണ്ടും പിടിയിലായത്.

  • വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

    വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

    ആറ്റിങ്ങൽ: വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച കേസിൽ രണ്ട് പേർ പിടിയിൽ . ഇളമ്പ കരിക്കകം കുന്ന് ചരുവിള പുത്തൻ വീട്ടിൽ മനീഷ് (26) ശ്രീരാജ് (24) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.

    കരിക്കകം കുന്ന് സ്വദേശി ബിനുവിനെ വീട്ടിൽ കയറി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്. ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസിം അബ്ദുൾ സമദിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അനുപ് , എ.എസ്.ഐ രാജീവൻ, എസ്.സി.പി.ഒ ബിജു എസ്.പിള്ള , സി.പി.ഒ മാരായ നിയാസ്, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

    അറസിറ്റിലായവർ നിരവധി കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

  • മെഡിക്കൽ കോളേജ് വളപ്പിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം

    മെഡിക്കൽ കോളേജ് വളപ്പിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം

    തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ റോഡിലൂടെ രാത്രി സുഹൃത്തുക്കൾക്കൊപ്പം നടന്നു പോയ വനിതാ ഹൗസ് സർജനു നേരെ ലൈംഗിക അതിക്രമം. യുവതിയെ പിന്നിൽനിന്നു കടന്നുപിടിച്ച് രക്ഷപ്പെട്ടയാളെ ആശുപത്രിയിലെ കൂട്ടിരിപ്പുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി.

    വെഞ്ഞാറമൂട് മുക്കുന്നോർ കുഴിവിള കോളനിയിൽ ജയൻ(34)ആണ് അറസ്റ്റിലായത്. ഇയാൾക്ക് എതിരെ ഐപിസി 354എ(1), 506, ആശുപത്രി ജീവനക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3,4 എന്നീ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.