തിരുവനന്തപുരം: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം വിളവൂര്‍ക്കല്‍ സ്വദേശിനിയായ കാവ്യയെയാണ് (30) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ജനാലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ട് വര്‍ഷം മുന്‍പായിരുന്നു കാവ്യയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. യുവതിക്ക് രണ്ടും ആറും വയസ് പ്രായമുള്ള കുട്ടികളുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി മുറിയിലേക്ക് പോയ കാവ്യയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വിവരം.
സംഭവത്തില്‍ മലയിന്‍കീഴ് പോലിസ് അന്വേഷണം ആരംഭിച്ചു.

