കൗൺസിലർ ആർ സുഗതന് അവധി; ശക്തമായ എതിർപ്പുമായി പ്രതിപക്ഷം

IMG_20260714_114251_(1200_x_628_pixel)

തിരുവനന്തപുരം:കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയർ വിവി രാജേഷ്. 6 മാസം കൗൺസിലിൽ ഹാജരാകുന്നതിനാണ് അവധി നൽകിയിരിക്കുന്നത്.

101 അംഗ കൗൺസിലിൽ 2 സ്വതന്ത്ര കൗൺസിലർമാർ ഉൾപ്പെടെ 51 പേരും അപേക്ഷയെ അംഗീകരിച്ചു എന്നാണ് മേയർ അറിയിച്ചിരിക്കുന്നത്. മേയറും പിന്തുണച്ചു. ഈ സാഹചര്യത്തിലാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കപ്പെട്ടത്. ഇതോടെ അയോഗ്യത ഭീഷണി മറികടന്നിരിക്കുകയാണ് ബിജെപി.

അതേസമയം, സുഗതന് അവധി നൽകിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാർഡുകളേന്തി പ്രതിപക്ഷ കൗൺസിൽമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!