വെമ്പായം: ബാറിലെ തീവെയ്പ്പ് സംഭവത്തിൽ പൊള്ളാലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേക്കട സ്വദേശി നൗഫൽ ആണ് മരിച്ചത്.
അൻപത് ശതമാനത്തിന് മേളിൽ പൊള്ളാലേറ്റ നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിയുകയാണ് മരണം സംഭവിച്ചത്. ഇൻഫെക്ഷൻ ആയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
തീവയ്പ്പിനെ തുടർന്ന് ബാറിൽ നിന്നും ഇറങ്ങി ബൈക്കിൽ പോയ നൗഫൽ പിരപ്പൻകോട് ക്ഷേത്രക്കുളത്തിലേക്ക് ചാടുകയയായിരുന്നു. നൗഫലിന്റെ കൈയിലെ ഞരമ്പുകൾ കത്തിയ നിലയിലായിരുന്നു.

