മൃഗശാല മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വാണിജ്യ ലക്ഷ്യം എന്ന ശക്തമായ എതിർപ്പുമായി സിപിഎം

Animal shifting zoo tvm vartha

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം രംഗത്ത്. മൃഗശാലാ മാറ്റത്തിന് പിന്നിൽ വ്യക്തമായ വാണിജ്യ ലക്ഷ്യങ്ങളാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും പാർട്ടി വ്യക്തമാക്കി.

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മൃഗശാലയും മ്യൂസിയം പരിസരവും തലസ്ഥാനവാസികളുടെ പ്രധാന വിനോദസഞ്ചാര-പൈതൃക കേന്ദ്രങ്ങളിലൊന്നാണ്. വർഷങ്ങളുടെ പഴക്കമുള്ള ഈ സംവിധാനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാൻ നടത്തുന്ന നീക്കങ്ങൾ ജനവിരുദ്ധമാണെന്നും ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ തുറന്നുകാട്ടുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

മൃഗശാല നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിർത്തണമെന്നാണ് പാർട്ടിയുടെയും പൊതുജനങ്ങളുടെയും പ്രധാന ആവശ്യം. വിഷയത്തിൽ സർക്കാരും ബന്ധപ്പെട്ട അധികാരികളും പുനർചിന്തനം നടത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!