തിരുവനന്തപുരം: അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.
ഗുണ്ട ഉമറിന്റെ പെൺസുഹൃത്തും ആക്കുളം സ്വദേശിയുമായ ഐശ്വര്യയെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് ഈ പെൺസുഹൃത്തിന് അറിവുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. പ്രണയപ്പകയാണ് കൊലപാതകത്തിന്റെ കാരണം. പതിനേഴുകാരനാണ് അഭിറാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഉമറിനെയാണ് മൃതദേഹം മറവുചെയ്യാൻ വിളിച്ചത്.അനന്തയുടെ

