വാമനപുരം ഗവ. യു.പി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

IMG_20261103_234706_(1200_x_628_pixel)

വാമനപുരം:പഠനനിലവാരം വിലയിരുത്തുന്നതിന്റെ ഭാഗമായി ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നാം ക്ലാസിലും ആറാം ക്ലാസിലും പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.

വിദ്യാർത്ഥികൾ ആവശ്യമായ അറിവുകളും വിവരങ്ങളും ആർജിച്ചിട്ടുണ്ടോയെന്നു ഇതിലൂടെ കൃത്യമായി വിലയിരുത്തും. മാർക്ക് കുറയുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരുടെ പഠന അടിത്തറ പൂർണ്ണമായും ഭദ്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിദ്യാർത്ഥികളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തുന്നതിനും ഈ പദ്ധതി ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാമനപുരം ഗവ. യു.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നത് ഏറെ ആശ്വാസകരമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ചെറിയ സ്കൂളുകളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.

131 വർഷത്തെ വിദ്യാഭ്യാസ പാരമ്പര്യമുള്ള വാമനപുരം ഗവ. യു.പി സ്കൂളിന്റെ വികസനത്തിലെ പ്രധാന നാഴികക്കല്ലാണ് പുതിയ കെട്ടിടമെന്നും, ഇത് കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 

2025–26 സാമ്പത്തിക വർഷത്തിൽ സ്കൂളിനായി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമാണം പൂർത്തിയാക്കിയത്.

 

 

ചടങ്ങിൽ സുധീർഷാ പാലോട് എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് പി. നായർ, ജില്ലാ പഞ്ചായത്ത് അംഗം അമി തിലക്, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സ്കൂൾ തല റിപ്പോർട്ടും കെട്ടിട നിർമാണ റിപ്പോർട്ടും അവതരിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മിനി ലിറ്റിൽ കൈറ്റ്സ് സ്കൂൾതല യൂണിറ്റിന്റെ ഉദ്ഘാടനവും വിവിധ സാംസ്കാരിക പരിപാടികളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!