തിരുവനന്തപുരം:അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ171513കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. 2179
ബൂത്തുകൾ ജില്ലയിൽ സജ്ജീകരിച്ചിരുന്നു. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും അതിഥിത്തൊഴിലാളി ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ ബൂത്തുകളും ഇതിനായി ഒരുക്കിയിരുന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ1518
കുട്ടികൾ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി. 179595 കുട്ടികളെ ലക്ഷ്യം വച്ച് പൾസ് പോളിയോ വിതരണത്തിൽ ജില്ലയിൽ 95.5 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ കഴിഞ്ഞതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഞായറാഴ്ച്ച തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്കായി ഇന്നും (നവംബർ 23) നാളെയും (നവംബർ 24)
ഭവന സന്ദർശനത്തിലൂടെ വാക്സിൻ നൽകും.

