വോട്ടവകാശ ബോധവത്കരണം: ക്വിസ്, ഉപന്യാസ മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

IMG_20261123_231643_(1200_x_628_pixel)

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായി സ്വീപ് (SVEEP) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാ കളക്ടർ അഞ്ജു കെ. എസ്. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഉപന്യാസ മത്സരത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസിലെ കൃഷ്ണേന്ദു പി., ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ആര്യ എസ്.ആർ., കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്.എസിലെ ദിയ ബി. എ., ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ്.എസിലെ ശിവാനി പ്രസാദ് എ., വെട്ടൂർ ഗവ. എച്ച്.എസ്.എസിലെ ഷാഹിന എസ്. എന്നിവർ വിജയികളായി. ക്വിസ് മത്സരത്തിൽ കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസിലെ ഗൗരി കൃഷ്ണ ഡി. എസ്., ഇടവ എം.എ.ആർ.എം.കെ.എം.എച്ച്.എസ്.എസിലെ ഗൗരീന്ദ്ര ആർ. എസ്., നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ദേവു എം. എസ്., പാലയംകുന്നിൽ ഗവ. എച്ച്.എസ്.എസിലെ അരുണിമ എം. എസ്., ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിലെ കൈലാസ് ശങ്കർ ആർ. വി. എന്നിവർ വിജയികളായി.

 

കോളജ് വിഭാഗം ഉപന്യാസ മത്സരത്തിൽ തിരുവനന്തപുരം ഗവ. ആർട്സ് കോളജിലെ ആര്യപ്രിയ വി. എസ്., മുളയറ സി.എസ്.ഐ. ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനികളായ സാന്ദ്ര എസ്.എസ്. ,ആര്യ എൽ. ബി., പെരിങ്ങമ്മല ഇഖ്ബാൽ കോളജിലെ മാളവിക ഡി. എൽ., കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ നിരഞ്ജന എ. പി. എന്നിവർ വിജയികളായി. ക്വിസ് മത്സരത്തിൽ തിരുവനന്തപുരം തൈക്കാട് ഗവ. ആർട്സ് കോളജിലെ വിദ്യാർഥിനികളായ ഏയ്ഞ്ചൽ ജാസ്മിൻ എസ്.എസ്., ഗൗരി കൃഷ്ണ, മാർ ഇവാനിയോസ് കോളജിലെ ജയറാം എച്ച്., സി.എച്ച്.എം.എം. കോളജിലെ വിസ്മയ സതീഷ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ആദർശ് എസ്. രവീന്ദ്രൻ എന്നിവർ വിജയികളായി.

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പദ്ധതിയുടെ ഭാഗമായി സ്കൂൾ, കോളജ് തലങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമായി 150 വിദ്യാർഥികൾ പങ്കെടുത്തു. ഉപന്യാസ മത്സരത്തിൽ 60 പേരും ക്വിസ് മത്സരത്തിൽ 90 പേരുമാണ് മാറ്റുരച്ചത്. ‘കുറ്റമറ്റ വോട്ടർപട്ടികയുടെ പ്രാധാന്യം’, ‘വോട്ടിങ്ങിന്റെ പ്രാധാന്യം’ എന്നീ വിഷയങ്ങളിലായിരുന്നു ഉപന്യാസ മത്സരം. വോട്ടർപട്ടിക തയ്യാറാക്കൽ, ഇവിഎം–വിവിപാറ്റ് സംവിധാനം, വോട്ടെടുപ്പ്, വോട്ടെണ്ണൽ പ്രക്രിയ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ക്വിസ് മത്സരം.

 

ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ബിന്ദു പി. ജി., ഡെപ്യൂട്ടി തഹസിൽദാർ (ഇലക്ഷൻ) സത്യൻ എസ്., മറ്റ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!