തിരുവനന്തപുരം: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ ഫെബ്രുവരി 28 ന് കളക്‌ട്രേറ്റിന്റെ നാലാം നിലയിലുള്ള ഓംബ്ഡ്‌സ്മാന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതല്‍ ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതു പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ട് സമര്‍പ്പിക്കാമെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.