വീണ്ടും ഗുണ്ടാ ആക്രമണം; കുറ്റിച്ചലിൽ വീടിന് നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം:കുറ്റിച്ചൽ മലവിളയിൽ വീടിന് നേരെ ക്രിമിനൽ കേസ് പ്രതി ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. നിരവധി കേസിൽ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞതെന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അനീഷ്, ബന്ധുവി്നറെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം കിരൺ പുറത്തു പറഞ്ഞു എന്നാരോപിച്ചാണ് വീട് ആക്രമിച്ചത്. നെയ്യാർ ഡാം പൊലീസ് പരിശോധന നടത്തി.

ഇന്നലെയും സമാനമായ രീതിൽ തലസ്ഥാനത്ത് ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. ആക്രമണത്തിൽ തുമ്പ സ്വദേശി ക്ലീറ്റസിന്റെ വലത് കാലിന് ഗുരുതര പരിക്കേറ്റു. കഠിനംകുളം സ്വദേശി അജിത്ത് ലിയോണിന്റെ തൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!