കനകക്കുന്നിലെ സരസ് മേള 10ന് സമാപിക്കും.

IMG_08042022_131554_(1200_x_628_pixel)

തിരുവനന്തപുരം: കനകക്കുന്നിൽ മാർച്ച് 30ന് ആരംഭിച്ച സരസ് മേള 10ന് സമാപിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ ഉപജീവന മിഷനുകൾക്ക് കീഴിലുള്ള വനിതാ സംരംഭകർ ഒരുക്കിയ മേളയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. സ്റ്റാളുകളിൽ നിന്നും ഫുഡ്കോർട്ടിൽ നിന്നുമായി ഇതുവരെ ഏകദേശം 7 കോടി രൂപയുടെ വിറ്റുവരവ് സംരംഭകർക്ക് നേടാനായി. ‘തൊഴിലിടങ്ങളിലെ സ്ത്രീ’, ‘കാലാവസ്ഥ വ്യതിയാനം – ആഘാതം, അതിജീവനം’, ‘ശാസ്ത്രം സാമൂഹിക മാറ്റത്തിന്’, ‘ഓർഗാനിക് തിയേറ്ററും ഗ്രാമീണ ജീവിതവും’ എന്നീ വിഷയങ്ങളായിരിക്കും ഇനിയുള്ള മൂന്ന് ദിവസങ്ങളിലെ ചർച്ചകൾ. 10ാം ദിനമായ ഇന്ന് രാത്രി 8.30ന് ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.നാളെ വൈകിട്ട് 7ന് പ്രശസ്‌ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങും,​ രാത്രി 8.30ന് തീണ്ടാരിപ്പച്ച നാടകവുമാണുള്ളത്. മേളയുടെ അവസാനദിനമായ 10ന് കലാപരിപാടികൾ, സമാപന സമ്മേളനം, സുരേഷ് തോമയുടെ ബോഡുബാറോ സംഗീതം, വേണുഗോപാൽ ഉൾപ്പെടെയുമുള്ള പ്രശസ്‌ത ഗായകർ അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയുണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!