തിരുവല്ലം : ഉറങ്ങാൻ കിടന്ന വയോധികനെ വീട്ടിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാച്ചല്ലൂർ കെ.എസ്.ഇ.ബി.ക്ക് സമീപം പണിയ്ക്കത്ത് വിളാകം വീട്ടിൽ നാഗേന്ദ്രൻനായർ(61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇദ്ദേഹത്തെ കാണാത്തതിനെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ശൗചാലയത്തിൽ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.കഴിഞ്ഞ 27-ന് വീട്ടിൽനിന്ന് നാഗേന്ദ്രനെ കാണാതായിരുന്നു. ഒരാഴ്ചയ്ക്കുശേഷം വീട്ടിൽ തിരിച്ചെത്തി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.


