തിരുവനന്തപുരം: മുട്ടത്തറയിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപ്പിടിത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ ഉണ്ടായ തീപ്പിടിത്തത്തിൽ കടയിലെ 32 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചതായാണ് വിവരം. ഫയർഫോഴ്സ് എത്തി തീ അണച്ചു.ബൈപ്പാസ് വഴി പോകുന്ന യാത്രക്കാരാണ് കെട്ടിടത്തിൽ നിന്ന് പുകവരുന്നത് ആദ്യം കാണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഷോറൂമിനോട് ചേർന്ന് വീടുകളുണ്ടായിരുന്നുവെങ്കിലും ഫയർഫോഴ്സിന്റെ ഇടപെടലിൽ തീ അണക്കുകയായിരുന്നു.

