മാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിലായി

IMG_08052022_123523_(1200_x_628_pixel)

തിരുവനന്തപുരം: വിൽപനയ്ക്ക് കൊണ്ടുവന്ന നൈട്രോസെപ്പാം ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിലായി. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വള്ളക്കടവ് തെക്കേ കുന്നുവിള വീട്ടിൽ വിപിനിനെ (24) യാണ് സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് മയക്കുമരുന്നു ഇനത്തിൽപ്പെട്ട ഗുളികകൾ കടത്തിക്കൊണ്ടുവന്നു ആവശ്യക്കാർക്ക് ചില്ലറവിൽപ്പന നടത്തി വരികയായിരുന്നു വിപിൻ. നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളൈക്കടവുള്ള വീട്ടിൽ നിന്നായിരുന്ന അറസ്‌റ്റ്. മുമ്പ് പാറശാല റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്ത് കിലോ കഞ്ചാവുമായി പിടിയിലായതടക്കം നിരവധി കേസുകളിലും പ്രതിയാണിയാൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!