തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി ആഭ്യന്തര യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനിടെ ഇരട്ടിയിലേറെയായി. ഏപ്രിലിൽ 1.31 ലക്ഷം പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനത്താവളം വഴി യാത്രചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണം 60145 ആയിരുന്നു.
2021 നവംബർ- 84048, ഡിസംബർ- 104771, 2022 ജനുവരി- 67019, ഫെബ്രുവരി- 54096, മാർച്ച്- 97633, ഏപ്രിൽ-131274 എന്നിങ്ങനെയാണ് കഴിഞ്ഞ മാസങ്ങളിൽ വിമാനത്താവളം വഴി സഞ്ചരിച്ചവരുടെ എണ്ണം.ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, വിസ്താര എയർലൈൻസ് എന്നിവ നിലവിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചി, കണ്ണൂർ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, മുംബൈ, ദുർഗാപൂർ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

