വിഴിഞ്ഞം: നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൽ ആ.അജീഷിൻ്റെ നേതൃത്വത്തിൽ വിഴിഞ്ഞം ചപ്പാത്ത് ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 4 ഗ്രാം എംഡിഎംഎ യുമായി കഠിനംകുളം ശാന്തിപുരം സ്വദേശി സാജൻ, പുല്ലുവിള പുതിയതുറ സ്വദേശി ഷിജോ സാമുവൽ എന്നിവരെ പിടികൂടി കേസെടുത്തു. പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ കെ. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, സതീഷ് കുമാർ, ഉമാപതി, ഹർഷകുമാർ, അനീഷ്, പ്രസന്നൻ എന്നിവരും ഉണ്ടായിരുന്നു.

