തിരുവനന്തപുരം: കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ ശ്രദ്ധേയമായി. കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പാർവതി റാമ്പിലെത്തിയത് ഏറെ ആകർഷകമായി. ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, പ്രായമായവർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250ലധികം മോഡലുകൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പിൽ അണിനിരന്നു


