അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന്‍ മരിച്ചു

death(1)

തിരുവനന്തപുരം: അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന്‍ മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാർഗോ ലിഫ്റ്റാണ് ഇത്. കാർഗോ ലിഫ്റ്റിൽ ഫ്രയിമുകൾക്ക് ഇടയിൽപെട്ടാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് അത്യന്തംദാരുണമായ സംഭവം. അമ്പലമുക്ക് ജംഗ്ഷനിലുള്ള സാനിറ്ററി ഉല്പന്നങ്ങൾ വിൽക്കുന്ന എസ്‍കെ‍പി ഷോറൂമിൽ 18 വർഷത്തോളമായി ജീവനക്കാരനാണ് സതീഷ്. സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ തിരക്കായപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. പിന്നീട് സതീഷിനെ അന്വേഷിച്ചെത്തിയ ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് സതീഷിനെ പുറത്തെടുത്തത്. പുറത്തെടുക്കും മുമ്പേ ജീവൻ നഷ്ടപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!