കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾ പിരിവ്; ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മിഷൻ എത്തി

1.1652300785(1)

കോവളം : നിർമാണം പൂർത്തിയാകാത്ത കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ടോൾ പിരിക്കുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷൻ പരിശോധനയ്ക്കെത്തി.ജില്ലാപ്പഞ്ചായത്തംഗം ഭഗത് റൂഫസ് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു ബി.എച്ച്.മൻസൂർ തിരുവല്ലം ടോൾ പ്ലാസയിലെത്തിയത്.തുടർന്ന് ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥരിൽനിന്ന് ശേഖരിച്ചു. തുടർന്ന് കോവളം ജങ്ഷനിലെത്തിയ അദ്ദേഹം റോഡിന്റെ നിർമാണം, സർവീസ് റോഡുകൾ, ഓടകളുടെ നിർമാണം എന്നിവയും പരിശോധിച്ചു.കാരോടിനു സമീപംവരെ യാത്രചെയ്തും വിവരങ്ങൾ ശേഖരിച്ചു. പരിശോധന റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!