വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പോത്തൻകോട് വാവറമ്പലം സുനിൽ ഭവനിൽ ഷീല സുനിൽ(39) നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ ജോസ് ഹൗസിൽ പനിയമ്മ നൽകിയ പരാതിയിലാണ് നടപടി. ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.ഇത്തരത്തിൽ ഒട്ടേറെ പേരിൽ നിന്ന് ഇവർ ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണ് തട്ടിപ്പ് നടന്നത്. പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോയി. അതിനിടെ ശ്രീകാര്യത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്.



