വിഴിഞ്ഞം പദ്ധതി; തീര സംരക്ഷണ സമരം കടുപ്പിക്കുന്നു

FB_IMG_1660195231276

തിരുവനന്തപുരം: മത്സ്യതൊഴിലാളി പ്രശ്നത്തിൽ തിരുവനന്തപുരം അതിരുപതയുടെ തീര സംരക്ഷണ സമരം കടുപ്പിക്കുന്നു. 16 ആം തിയതി രാവിലെ മുല്ലൂർ കേന്ദ്രികരിച്ച് വിഴിഞ്ഞം പോർട്ട്‌ കവാടം തടയും. യുവജനങ്ങളുടെ നേതൃത്വത്തിൽ പോർട്ടിലേക്ക് കരിങ്കൊടി ബൈക്ക് റാലി നടത്താനാണ് തീരുമാനം. അന്നേദിനം ഇടവകളുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. തുടർന്ന് ഓരോ ദിവസവും ഓരോ ഇടവകളുടെ നേതൃത്വത്തിൽ .പോർട്ട് കവാടം തടയും. കടലും കരയും ഒരുമിച്ച് തടഞ്ഞുകൊണ്ട് പോർട്ട്‌ നിർമാണം തടസപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിന് എതിരെ സെക്രട്ടറിയേറ്റ് പരിസരത്ത് ബോട്ടുകളുമായി സമരം നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular