പോത്തൻകോട്: ബൈക്കുമായി ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് സി.പി.എം പ്രാദേശിക നേതാവിന് ക്രൂരമർദ്ദനം. സി.പി.എം കാട്ടായിക്കോണം (എ) ബ്രാഞ്ച് സെക്രട്ടറി നെയ്ത്താല വീട്ടിൽ ഷാജിയെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9.30ന് കാട്ടായിക്കോണം ഒരുവാമൂലയിൽ വച്ചായിരുന്നു സംഭവം. കാട്ടായിക്കോണത്ത് നിന്ന് പോത്തൻകോട്ടേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷാജി. അതേദിശയിലേക്ക് അമിതവേഗത്തിലെത്തിയ കാർ കണ്ട് ഷാജി ബൈക്ക് നിറുത്തുകയും സാവധാനം പോകാൻ ഇവരോട് പറയുകയും ചെയ്തു. തുടർന്ന് മുന്നോട്ടുപോയ ഷാജിയെ 200 മീറ്ററിന് അപ്പുറത്തുവച്ച് കാർ കൊണ്ട് തടഞ്ഞശേഷം വാഹനത്തിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന ബിയർ കുപ്പിയെടുത്ത് ഷാജിയുടെ തലയിലും മുഖത്തും അടിച്ചശേഷം സംഘം കാറിൽകയറി രക്ഷപ്പെടുകയായിരുന്നു. ചോര വാർന്ന് റോഡിൽ വീണ ഷാജിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോത്തൻകോട് പൂലന്തറ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പോത്തൻകോട് പൊലീസ് അന്വേഷണമാരംഭിച്ചു
കാട്ടായിക്കോണത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ തല അടിച്ചുപൊട്ടിച്ചു
- Updated : 13/09/2022
- 10:20 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
റോഡിലെ അഭ്യാസപ്രകടനം; ഒടുവില്‍ ‘ഹീറോ’ പിടിയിൽ
30/04/2024
11:48 PM
എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്
30/04/2024
3:17 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM