തിരുവനന്തപുരം: ഓണം ബബറിൻ്റെ ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീവഹാരം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. കുടുംബത്തോടൊപ്പമാണ് ലോട്ടറി ഏജൻസിയിലെത്തിയത്. വീടിന് അടുത്ത് തന്നെയാണ് ലോട്ടറി ഏജൻസിയുള്ളത്. ഓട്ടോ ഡ്രൈവർ ആണ്, ഭാര്യ ആറ് മാസം ഗർഭിണിയാണ് കാശിന് അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 7.30 ക്കാണ് ലോട്ടറി എടുത്തത്. 50 രൂപ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്.ഭാര്യയാണ് ലോട്ടറി എടുക്കാൻ പറഞ്ഞതെന്നും അനൂപ് പറഞ്ഞു.ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷം കൂടി അനൂപിന് ഉണ്ട്.