വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

IMG_20220923_160949_(1200_x_628_pixel)

 

വർക്കല : വർക്കല രഘുനാഥപുരത്ത് മദ്യ ലഹരിയിൽ ഭർത്താവ് വികലാംഗയായ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രഘുനാഥപുരത്ത് സതി വിലാസത്തില്‍ ഇരു കാലിനും സ്വാധീനം ഇല്ലാത്ത 34വയസ്സുകാരിയായ സതിയെയാണ് ഭർത്താവ് സന്തോഷ് (36) വെട്ടി പരിക്കേല്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ഇടത് തോളിനു പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളിലും സന്തോഷ്‌ ഇവരെ ഉപദ്രവിച്ചിരുന്നു എന്ന് സതിയുടെ അമ്മ പറയുന്നുണ്ട്‌. സതി സന്തോഷ് ദമ്പതികൾക്ക് ഒരു മകനാണ്‌ ഉള്ളത്. ഉച്ചയോടെ മകനെ വിളിക്കുകയും വീട്ടിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടാകരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞു എന്നും സതിയുടെ അമ്മ പറയുന്നുണ്ട്.

വെട്ടൂർ വലയന്റെ കുഴി സ്വദേശികൾ ആണ് ഇവർ. ഏറെ നാളായി വർക്കല രഘുനാഥപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി സന്തോഷിനെ കസ്റ്റഡിയിൽ ഏടുക്കുകയായിരുന്നു. പരിക്കേറ്റ സതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. സ്ഥിരമദ്യപാനി കൂടിയാണ് സന്തോഷ് എന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് സന്തോഷും വികലാംഗനാണ് . പോളിയോ ബാധിച്ചു ഒരു കൈയ്ക്ക് സ്വാധീനം ഇല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular