ഹിന്ദ്‌ലാബ്‌സിന്റെ സേവനം ഇനി പാപ്പനംകോടും

IMG-20221012-WA0041

 

തിരുവനന്തപുരം : ഹിന്ദ്ലാബ്സിന്റെ പുതിയ ക്ലിനിക്കല്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനം പാപ്പനംകോട് ആരംഭിച്ചു. മേലാംകോട് വാര്‍ഡ് കൗണ്‍സിലര്‍  ശ്രീദേവി എസ് കെയും പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍   ആശാ നാഥ് ജി.എസും സംയുക്തമായി സെന്റര്‍ ഉദ്ഘാടനം ചെയ്തു.  എസ്.എം. ഉണ്ണികൃഷ്ണന്‍ (വി.പി. ഐബിഡി, സിസി & എസ്പി), ഡോ രാജ്‌മോഹന്‍ (ഡിജിഎം, മെഡിക്കല്‍ ലാബ് പ്രോജക്ടുകള്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്ലാബ്സ്. എല്ലാവിധ രക്തപരിശോധനകളും 20% മുതല്‍ 60% വരെ ഇളവിലാണ് നല്‍കി വരുന്നത്. പാപ്പനംകോടിനു പുറമെ കവടിയാര്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പുലയനാര്‍കോട്ട, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, തിരുമല, പേയാട്, മണക്കാട് എന്നിവിടങ്ങളിലും ഹിന്ദ്ലാബ്സ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്, എസ്എടി ആശുപത്രിയില്‍ ഹിന്ദ്ലാബ്സ് എംആര്‍ഐ സ്‌കാന്‍ സെന്ററും ഉണ്ട്. രാജ്യത്തുടനീളം 280 ഹിന്ദ്ലാബ്‌സുകളാണ് നിലവിലുള്ളത്. വിശദവിവരങ്ങള്‍ക്ക്: 9188952217, 9188900125.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular