Search
Close this search box.

‘കളക്ടറോടൊപ്പം’ അദാലത്ത്: വര്‍ക്കല താലൂക്കില്‍ ലഭിച്ചത് 225 പരാതികൾ

IMG-20221027-WA0144

വര്‍ക്കല :തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ വര്‍ക്കല താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്ത് ‘കളക്ടറോടൊപ്പം’ പരിപാടിയില്‍ ലഭിച്ചത് 225 പരാതികള്‍. താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. സാധാരണക്കാരായ നിരവധി ആളുകളാണ് പരാതിയുമായി രാവിലെ മുതല്‍ താലൂക്ക് ഓഫീസില്‍ എത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 118 അപേക്ഷകളും മറ്റുവകുപ്പുകളുടെ 107 അപേക്ഷകളും ലഭിച്ചു. പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, റീസര്‍വ്വേ, അതിര്‍ത്തി- വഴി തര്‍ക്കം, അനധികൃത കയ്യേറ്റം, ലൈഫ് ഭവന പദ്ധതി, ആര്‍ടിഒ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങി ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. അദാലത്തില്‍ വി. ജോയി എം. എല്‍. എ, ജില്ലാ വികസന കമ്മീഷണര്‍ അനു കുമാരി എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!