പോത്തൻകോട് : യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടു പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് യുവാവ് റോഡിലേക്ക് വീണ് പരിക്കേറ്റു. കോലിയക്കോട് മനു നിവാസിൽ എം.എസ്.അഭിജിത്തിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തൻകോട് ജങ്ഷന് സമീപം വെഞ്ഞാറമൂട് റോഡിലായിരുന്നു അപകടം.വെഞ്ഞാറമൂട്ടിൽ നിന്നു ബൈപ്പാസ് വഴി കിഴക്കേക്കോട്ടയിലേക്ക് പോയ ബസിന്റെ പുറകുവശത്തെ വാതിൽ തുറന്നാണ് അഭിജിത്ത് വീണത്. യാത്രക്കാരൻ വീണതറിയാതെ മുന്നോട്ടുപോയ ബസ് യാത്രക്കാർ ബഹളം വച്ചപ്പോഴാണ് നിർത്തിയത്. അഭിജിത്തിന്റെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വീണ് യുവാവിന് പരിക്ക്
- Updated : 15/12/2022
- 10:48 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
റോഡിലെ അഭ്യാസപ്രകടനം; ഒടുവില്‍ ‘ഹീറോ’ പിടിയിൽ
30/04/2024
11:48 PM
എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്
30/04/2024
3:17 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
ഉഷ്ണ തരംഗ സാഹചര്യം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
02/05/2024
11:23 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM